Thursday, February 14, 2008

ദേശാടന പക്ഷി.



ദേശാടന പക്ഷി
പ്രതീക്ഷ തൻ വർണ ചിറകിലേറി
സ്വോപ്ന സഞ്ചാരം ചെയ്യും ദേശാടനപക്ഷി ഞാൻ
ഒരുപാട് കാതം താണ്ടി ഞാനിപ്പോഴും
ഒരു കൊച്ചു സ്വോപ്നം ഉള്ളിലോതുക്കുന്നു


എല്ലാരുമെല്ലാരും കൂട്ടുകൾ കൂടി 
കൂടുകൾ തേടി കൂടണഞ്ഞപ്പോൾ
ഞാൻ മാത്രമിപ്പോഴും അലയുന്നു ഭൂവിൽ
കൂടുകൾ തേടി കൂടൊരുക്കാൻ

പനയുടെ പോത്തിലെ പനം തത്ത കുഞ്ഞുങ്ങൾക്ക്‌
വെയിലേറ് കൊണ്ട് വിളരിടുന്നു
തെങ്ങിൻ തലപ്പിലെ കാക്ക തൻ കൂട്ടിൽ
കുയിലുകൾ കയറി മുട്ടയിട്ടു

തേന്മാവിൻ കൊമ്പിലെ തേനീച്ച കൂടിനു
കുസൃതി കുരുന്നുകൾ കല്ലെറിഞ്ഞു
മുളം തണ്ടിലാടുന്ന തൂക്കനം കുരുവീടെ
ശേലുള്ള കൂട് കാറ്റിലുലഞ്ഞു വീണു

അവിടയുമിവിടയും തിരഞ്ഞുനടന്നിട്ടും
ഇനിയുമെനിക്കായില്ലൊരു മാതൃക കെട്ടാൻ
ഒരു സ്നേഹകൂടിൻ സൊർഗ വാതിലിൽ
വലംകാല് വച്ചു കടന്നു ചെല്ലാൻ

ഇനിഞാൻ പറക്കട്ടെ ഉയരത്തിലെക്കുയർന്നു
സ്വോപ്നങ്ങലെല്ലാം ബാക്കിയാക്കി

1 comment:

Dr.Biji Anie Thomas said...

പറന്ന് പറന്ന് ഉയരങ്ങ്ളിലേക്ക് പോകാന്‍ സാധിക്കട്ടെ ജുബി...ചിന്തകളില്‍, ജീവിതത്തില്‍,സമൂഹത്തില്‍ എല്ലാം..
ആശംസകളോടെ ആനി..